ചാരുംമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന് ഷെരീഫാണ് മരിച്ചത്. കെ.പി. റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കറ്റാനത്തുള്ള ആശുപത്രിയില്‍ നിന്ന് സ്കൂട്ടറില്‍ പഴകുളത്തേക്ക് യാത്രചെയ്യുമ്പോഴായിരുന്നു അപകടം.
എതിരെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

