Monday, October 12, 2026

പെരിയ ഇരട്ടക്കൊല കേസ്: പ്രതികൾക്ക് തിരിച്ചടി; ജയില്‍മാറ്റ ആവശ്യം കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അപേക്ഷ നൽകിയിരുന്നത്‌. എറണാകുളം സി ജെ എം കോടതിയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ഇവരെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ഉദുമ എംഎല്‍എയായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 2019 ഫെബ്രുവരി 17 നാണ് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

Related Articles

Latest Articles