Wednesday, November 11, 2026

ഗാൽവാൻ നദിയിൽ കൂട്ടത്തോടെ ഒഴുകിപ്പോയത് നൂറിലധികം ചൈനീസ് സൈനികർ; നാലുപേർ മാത്രമെന്ന ചൈനയുടെ വാദത്തെ പൊളിച്ചടുക്കി ഗവേഷകർ

ബീജിംഗ്: ഗാൽവാൻ നദിയിൽ ചൈനീസ് സൈനികർ കൂട്ടത്തോടെ ഒഴുകിപ്പോയതായി (Chinese Soldiers Death) റിപ്പോർട്ട്. സംഭവം നടന്ന് രണ്ടു വർഷം തികയാറാകുന്ന സമയത്താണ് ചൈനയ്‌ക്ക് നാണക്കേടാകുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ അതിർത്തി ഭേദിക്കാൻ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം ചൈന പറയുന്നത് മുഴുവൻ തെറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിരവധി സൈനികർ ഹിമാലയൻ നദിയിൽ വീണ് ഒഴുകിപ്പോയെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയുടെ 20 സൈനികരും ചൈനയുടെ 45 പേരും മരണപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ ചൈന ഇന്നേവരെ അന്താരാഷ്‌ട്ര തലത്തിലെ 45 എന്ന കണക്ക് അംഗീകരി ച്ചിട്ടില്ല. ഇതുവരെ നാലു സൈനികർ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. അന്താരാഷ്‌ട്ര തലത്തിലെ പ്രതിരോധ രംഗത്തെ ഗവേഷകരാണ് ഗാൽവാൻ വിഷയത്തെ പഠിച്ചത്. ചൈനയുടെ ആയിരക്കണക്കിന് പട്ടാളക്കാരെയാണ് അതിനിഗൂഢമായി ഗാൽവാനിലേക്ക് അയച്ചത്.

ശക്തമായ ഏറ്റുമുട്ടലാണ് രാത്രി ചെങ്കുത്തായ മലയിടുക്കിൽ നടന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം നന്നായി അറിയാമായിരുന്നിട്ടും ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചു. ഈ സംഘർഷത്തിൽ ചൈനയുടെ 4 പേർ മാത്രമേ മരിച്ചുള്ളു എന്നത് വിരോധാഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്. ചൈനയുടെ ഡിജിറ്റൽ രേഖകൾ തപ്പിപ്പിടിച്ചാണ് ഗവേഷകർ ബീജിംഗിന്റെ അവകാശ വാദം പൊളിക്കുന്നത്. ചൈനയിലെ സൈനികരുടെ കുടുംബങ്ങളെല്ലാം കടുത്ത സമ്മർദ്ദത്തിലാണ്. മകനോ ഭർത്താവോ മരിച്ചവിവരം പോലും പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥയാണ്. ഗാൽവാന് ശേഷം എല്ലാം സമൂഹമാധ്യമ പേജുകളും ചൈന മരവിപ്പിച്ചിരുന്നു.

Related Articles

Latest Articles