മലപ്പുറം: തെങ്ങിന് തടം എടുക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്ന് സ്വര്‍ണ നിധി കിട്ടി.
പൊന്മള മണ്ണഴി തെക്കേമണ്ണില്‍ കാര്‍ത്യായനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു സംഭവം. തൊഴിലുറപ്പ് തൊഴിലാളികളാണ് നാണയങ്ങളും മറ്റു പല രൂപത്തിലുള്ള നിധിയും കണ്ടെടുത്തത്. തുടര്‍ന്ന് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു.
മണ്‍ചട്ടിക്കകത്ത് പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു നിധി കണ്ടെത്തിയത്. നാണയ രൂപങ്ങളിലാണെങ്കിലും പ്രത്യേക അടയാളങ്ങളൊന്നും തന്നെയില്ല. ഓരോന്നും നല്ല തൂക്കമുള്ളവയാണ്. വീട്ടുകാര്‍ പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നിധി ഏറ്റെടുത്ത് പുരാവസ്തു വകുപ്പ് ജില്ലാ ട്രഷറിയിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തും.