Sunday, September 20, 2026

ആ നിമിഷത്തിലും ലതാജിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു: ഒരിക്കലും മറക്കില്ല’; വേദനയോടെ ഡോക്ടര്‍

കഴിഞ്ഞ ദിവസമാണ് സംഗീതത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ വിടപറഞ്ഞത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇപ്പോഴിതാ പ്രിയഗായികയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതിത് സംധാനി. മാത്രമല്ല അന്ത്യ നിമിഷങ്ങളില്‍ പോലും മനോഹരമായ ആ ചിരി ലതാജിയുടെ മുഖത്തുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ലതാ മങ്കേഷ്‌കറെ കഴിഞ്ഞ മൂന്നു വര്‍ഷമായി ചികിത്സിച്ചിരുന്നത് പ്രതിത് സംധാനിയാണ്. അവസാന നിമിഷത്തില്‍ പോലും അവരുടെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു. എന്റെ ജീവിതകാലം മുഴുവനും അവരുടെ ചിരി ഞാന്‍ ഓര്‍ത്തുവയ്ക്കും എന്നാണ് ഡോക്ടർ പറയുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലതാജിയുടെ ആരോഗ്യം അത്ര നല്ലതല്ലായിരുന്നു. അതുകൊണ്ട് അവര്‍ക്ക് അധികം ആളുകളെ കാണാനായില്ല. വളരെ കുറച്ചു മാത്രമാണ് ഞാന്‍ ചികിത്സിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലതാ ദീദി സംസാരിച്ചിരുന്നതെന്നും ഡോക്ടര്‍ പറയുന്നു.

അതേസമയം ലതാ ജിയുടെ ആരോഗ്യം എപ്പോഴെല്ലാം മോശമായിട്ടുണ്ടോ അപ്പോഴെല്ലാം ചികിത്സിച്ചിരുന്നത് താനാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇത്തവണ ലതാജിയുടെ അവസ്ഥ നാള്‍ക്കു നാള്‍ മോശമായി. പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴെല്ലാം എല്ലാവരേയും ഒരുപോലെ നോക്കണം എന്ന് പറയുമായിരുന്നു. എന്ത് ചികിത്സയെടുക്കാനും ലതാജി തയാറായിരുന്നെന്നും ഒരിക്കലും വേണ്ടെന്ന് പറയാറില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

Related Articles

Latest Articles