Sunday, January 11, 2026

കേന്ദ്രമന്ത്രിമാരുടെ പട്ടിക അന്തിമരൂപത്തിലേക്ക്; ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിയായേക്കും

മുംബൈ: കേന്ദ്രമന്ത്രിമാരുടെ പട്ടിക അന്തിമരൂപത്തിലേക്ക്. ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് റിപ്പോർട്ട്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്റെ പേര് നിര്‍ദേശിച്ചതായി പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു.

മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് സാവന്ത് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുംബൈ പിസിസി അധ്യക്ഷന്‍ കൂടിയായ മിലിന്ദ് ദേവ്രയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 68 കാരനായ സാവന്ത് മുംബൈ സൗത്തില്‍ പരാജയപ്പെടുത്തിയത്.

എംടിഎന്‍എലില്‍ എന്‍ജിനീയറായിരുന്ന സാവന്തിനെ 1995 ല്‍ വിആര്‍എസ് എടുത്ത ശേഷം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ശിവസേന നാമനിര്‍ദേശം ചെയ്തു. 2014 ലിലും 2019 ലും മുംബൈ സൗത്തില്‍ നിന്ന് അദ്ദേഹം ജയിച്ച് ലോക്‌സഭയിലെത്തി.

Related Articles

Latest Articles