Wednesday, October 28, 2026

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ; നിയമനം ബീനാപോളിന്റെ ഒഴിവിലേക്ക്

തിരുവനന്തപുരം: നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി (CHALACHITRA ACADEMY) വൈസ് ചെയര്‍മാന്‍. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്.മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ.) ഇത്തവണ പ്രദർശിപ്പിക്കുന്ന ഇരുനൂറോളം ചിത്രങ്ങൾക്കായി ഒരുക്കുന്നത് 14 സ്‌ക്രീനുകൾ. ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു.13,000 പ്രതിനിധികളെവരെ അനുവദിച്ച ചരിത്രമാണ് മേളയ്ക്കുള്ളത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം നാലു മേഖലകളിലായാണ് മേള നടത്തിയത്.

Related Articles

Latest Articles