ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബുദ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ബുദ്ഗാമിലെ ഗോപാല്പോരമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവസ്ഥലത്തുനിന്നും സൈന്യം ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.