Sunday, December 28, 2025

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സ് ബൈക്ക് യാത്രികരായ വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്കുകളോടെ വിദ്യാർത്ഥികൾ ആശുപത്രിയിൽ | private-bus – accident-students

കോഴിക്കോട്‌: പയ്യോളിയിലെ ദേശീയ പാതയിയിലാണ് സ്വകാര്യ ബസ്സ്, രണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചു അപകടമുണ്ടായത്. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ്(19),കീഴൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പയ്യോളി പഴയ പഞ്ചായത്ത് ഓഫിസിന് സമീപത്താണ് അപകടം നടന്നത്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു കുട്ടികൾ. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു അപകടമുണ്ടായത്. കുട്ടികളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അപകടം ഉണ്ടായ സമയം തന്നെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയും, പകരം മറ്റൊരു ഡ്രൈവര്‍ എത്തി ബസ് മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കുകയുമാണ് ചെയ്തത്.

Related Articles

Latest Articles