Sunday, January 11, 2026

ദില്ലിയിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; നാല് ദേശീയ നീന്തൽ താരങ്ങൾ പോലീസ് പിടിയിൽ

ദില്ലി : ദില്ലി സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന 22 കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പ്രൊഫഷണൽ നീന്തൽ താരങ്ങൾ ദില്ലി പോലീസ് കസ്റ്റഡിയിൽ .ദില്ലി സ്വദേശികളായ രജത്, ശിവ് റാണ, ദേവ് സരോഹ, യോഗേഷ് കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.ബെംഗളൂരു പോലീസ് ആണ് പ്രതികളെ കുടുക്കിയത്

ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതികളിലൊരാളായ രജത്തുമായി ഒരു ഡേറ്റിങ്ങ് ആപ്പിലൂടെ സൗഹൃദത്തിലാകുകയും ന്യൂ ബിഎഎല്ലിലെ ഒരു ഹോട്ടലിൽ വെച്ച് കണ്ടു മുട്ടുകയും ചെയ്തു. തുടർന്ന് ഇവരുടെ ഹോട്ടൽ മുറിയിലെത്തിയ രജത്തിന്റെ സുഹൃത്തുക്കളും രജത്തും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു ..

കഴിഞ്ഞ മൂന്ന് മാസമായി പ്രതികൾ നീന്തൽ പരിശീലനത്തിനെന്ന പേരിൽ ഈ മുറി വാടകയ്‌ക്കെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി തുടർന്ന് പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേകസംഘത്തെ ഏർപെടുത്തുകയായിരുന്നു .

Related Articles

Latest Articles