Wednesday, November 11, 2026

ലോകത്തിലെ ഏറ്റവും ഉയരമുള്ള മുരുക വിഗ്രഹം ഇനി ഇന്ത്യക്ക് സ്വന്തം ; വിഗ്രഹപ്രതിഷ്ഠയും കുംഭാഭിഷേക പൂജയും കഴിഞ്ഞു

സേലം :സേലത്തെ ഏത്താപ്പുരിൽ 146 അടി ഉയരമുള്ള മുരുക വിഗ്രഹം നിർമിച്ച് ബിസിനസ്സുകാരനായ ശ്രീധറും കുടുംബവും .പുത്രകൗണ്ടൻപാളയത്തിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മുരുകവിഗ്രഹമാണിത് . കഴിഞ്ഞ ബുധനാഴ്ച മുരുകവിഗ്രഹത്തിന്റെ പ്രതിഷ്ഠയും അതോടൊപ്പം തന്നെ ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും നടന്നു .മുത്തുമല അടിവാരത്തിൽ സേലം-ചെന്നൈ ദേശീയപാതയോട്‌ ചേർന്നാണ്‌ വിഗ്രഹമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

മുരുകൻ വേൽപിടിച്ചുകൊണ്ട്‌ നിൽക്കുന്ന രൂപമാണ്‌ വിഗ്രഹത്തിന് നൽകിയിരിക്കുന്നത് . സർവസാദകം നായനാർ തിരുവാരൂർ സുന്ദരമൂർത്തി ശിവാചാര്യൻ, ആറുപട മുരുകൻക്ഷേത്രത്തിലെ ഗുരുക്കൾ എന്നിവർചേർന്ന്‌ ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തിയത് . ഇനിയുള്ള 48 ദിവസം ക്ഷേത്രത്തിൽ മണ്ഡലപൂജയും രാത്രിയിൽ തങ്കത്തേര്‌ തിരുവുത്സവവും നടക്കും.

Related Articles

Latest Articles