Sunday, June 9, 2024
spot_img

ജാ​സ്മി​ൻ ഷാ കുടുങ്ങി: യുഎൻഎയിലെ സാമ്പത്തിക ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു

കൊ​ച്ചി: നഴ്‌സ് കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സ്. ജാസ്മിൻ ഷാ ഒന്നാം പ്രതിയാണ് . സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.

സം​ഘ​ട​ന​യു​ടെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി സ​ത്യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ വെട്ടിച്ചെന്നാണ് പരാതി.

സിബിയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപി ഉത്തരവിട്ടിരുന്നു. മൂന്നര കോടിയുടെ അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലായിരുന്നു ഉത്തരവ്. വലിയ സാമ്പത്തിക ആരോപണമായിനാൽ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ശുപാർശ.

Related Articles

Latest Articles