Tuesday, October 27, 2026

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

സ്റ്റാൻഡിൽ നിന്നിറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇരുമ്പുവേലി തകർത്ത് പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അപകടസ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബസിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles