Sunday, December 28, 2025

പ്രശസ്‌ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ വിഖ്യാത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ (71) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഉച്ചയ്‌ക്ക് 1.02നായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും അല്‍പസമയം മുന്‍പ് അന്ത്യം സംഭവിക്കുകയുമായിരുന്നു. നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോണ്‍ പോള്‍. വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോണ്‍ പോള്‍

Related Articles

Latest Articles