Monday, May 20, 2024
spot_img

പിറന്നാൾ നിറവില്‍ മുരളി ​ഗോപി; ‘എമ്പുരാൻ’ എന്നെത്തുമെന്ന് ആരാധകർ

മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ. മലയാള സിനിമയിൽ ഒഴിച്ചൂകൂടാനാവാത്ത മുരളി ഗോപി ഇന്ന് അമ്പത്തൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസ അറിയിക്കുന്നത്. ഒപ്പം ആരാധകരുടെ പ്രിയ തിരക്കഥാകൃത്തിനോട് ഒരു ചോദ്യവും, എപ്പോഴാണ് എമ്പുരാൻ.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മുരളി ഗോപി മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപിയുടെ മകനുമാണ്.

തുടക്കത്തിൽ ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും നിർമ്മാതാവായും അദ്ദേഹം മാറി.

1972 മാർച്ച്‌ 4-ന് തിരുവനന്തപുരത്ത് ഭരത് ഗോപിയുടെയും ജയലക്ഷ്മിയുടെയും മൂത്ത മകനായിട്ടായിരുന്നു മുരളി ​ഗോപിയുടെ ജനനം. അദ്ദേഹത്തെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. “രസികൻ ” ചിത്രത്തിനു തിരക്കഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആ സ്വപ്നത്തിലേക്ക് ചുവടുവച്ചു. “ചാഞ്ഞു നിക്കണ ” എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു.

പിന്നീട് അങ്ങോട്ട് ചില രചനകളിലൂടെ മുരളി ​ഗോപി മലയാള സിനിമയിൽ തന്റെ സ്ഥാനം വരച്ചിട്ടു. മാത്രമല്ല കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളുകൂടിയായിരുന്നു അദ്ദേഹം. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ​ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു.

അതിനാൽ തന്നെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. കാരണം മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരിക്കഥ എഴുതുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് ഈ ചിത്രം എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. 2022 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്ന് മുരളി ​ഗോപി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ, മുരളി ​ഗോപിയുടെ തൂലികയിൽ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പർ ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Related Articles

Latest Articles