ഫുജൈറ: ഫുജൈറ ദിബ്ബയിൽ നടന്ന ബൈക്ക് അപകടത്തിൽ മലയാളി ബൈക്ക് റൈഡർക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് ആണ് മരിച്ചത്. 37 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ജപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു.