Monday, December 29, 2025

ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും! സുരേഷ്‌ഗോപിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ച വ്യക്തിയ്ക്ക് മരണമാസ് മറുപടിയുമായി ഗോകുല്‍ സുരേഷ്

സിനിമാതാരങ്ങളുടെ ചിത്രങ്ങൾക്ക് വ്യത്യസ്തമായ അടികുറിപ്പുകളും എഡിറ്റിങ്ങുകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത് സ്ഥിരം കാഴ്ചകളാണ്. ചിലര്‍ ഇതില്‍ ശക്തമായി പ്രതികരിക്കാര്‍ ഉണ്ടെങ്കിലും മറ്റുചിലര്‍ മൗനം പാലിക്കാര്‍ ആണ് പതിവ്. ഇത്തരത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

ഇല്യാസ് മരക്കാര്‍ എന്ന പേജില്‍ നിന്നാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു സൈഡില്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവുമായിരുന്നു. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനുള്ള മറുപടി വൈകാതെ തന്നെ എത്തുകയും ചെയ്തു.

ഗോകുല്‍ സുരേഷ് എന്ന പേജില്‍ നിന്നാണ് ഇതിനു താഴെ കമന്റ് ഇട്ടത്. രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട് .അതേസമയം നേരത്തെയും നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചില പോസ്റ്റുകൾക്ക് വ്യക്തമായ മറുപടിയും താരം നല്കാറുള്ളതാണ്.

Related Articles

Latest Articles