Saturday, May 18, 2024
spot_img

സൗരയൂഥത്തില്‍ മറ്റൊരു ഭൂമി? ഞെട്ടിക്കുന്ന കാഴ്ചയ്ക്ക് പിന്നാലെ ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഭൂമിയെ പോലെ ജീവന്റെ അംശമുള്ള മറ്റു ഗ്രഹങ്ങള്‍ ശാസ്ത്രലോകം തേടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഭൂമിക്ക് സമാനമായ പ്രത്യേകതകള്‍ ഉള്ള ഒരു ഉപഗ്രഹത്തിന്റെ പിന്നാലെയാണ് ശാസ്ത്രജ്ഞന്മാര്‍.

സൗരയൂഥത്തില്‍ ശനിയ്ക്ക് ചുറ്റും ഉപഗ്രഹങ്ങളായ 82 ചന്ദ്രന്മാര്‍ വലം വെയ്ക്കുന്നുണ്ട്. ഈ വലം വയ്ക്കുന്ന 82 ചന്ദ്രന്മാരിൽ ഒന്ന് ടൈറ്റാന്‍. ഇതാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഭൂമിക്ക് സമാനമായ പ്രത്യേകതകളാണ് ടൈറ്റാനെ കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുന്നത്.

ടൈറ്റാന്റെ ഭൂപ്രദേശത്തെ മണ്ണിന്റെ ഘടന പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ടൈറ്റാനില്‍ ഭൂമിക്ക് സമാനമായി കടലും പുഴകളും തടാകങ്ങളുമുള്ളതാണ് ശാസ്ത്രലോകത്തിന് കൗതുകമാകുന്നത്. മഴ പെയ്താണ് കടല്‍ രൂപാന്തരം പ്രാപിച്ചത്. എന്നാല്‍ ടൈറ്റാനിലെ തടാകങ്ങള്‍ക്ക് ഭൂമിയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട്. വ്യത്യസ്ത മൂലകങ്ങള്‍ കൊണ്ടാണ് ടൈറ്റാനില്‍ തടാകം രൂപപ്പെട്ടതെന്ന് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Latest Articles