Thursday, January 1, 2026

എല്ലാ ഭാഷയെയും സമമായി കാണണം! എത്രകൂടുതല്‍ ഭാഷ പഠിക്കുന്നോ അത്രയും നല്ലത്, ഹിന്ദി വിവാദത്തില്‍ പ്രതികരണവുമായി സുഹാസിനി‍

ചെന്നൈ: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരണവുമായി നടി സുഹാസിനി. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നുമാണ് താരം പറഞ്ഞത്, കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവെന്ന് ആരോപണവും പ്രതിഷേധവും തമിഴ്‌നാട്ടില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

തമിഴും നല്ല ഭാഷയാണ് എല്ലാവരും തമിഴ് പഠിച്ചാല്‍ അത്രയും സന്തോഷം, എല്ലാ ഭാഷയെയും സമമായി കാണണം. എത്ര കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്.തനിക്ക് ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണ് എന്നാല്‍ താന്‍ ഫ്രഞ്ച് പഠിച്ചത്‌കൊണ്ട് തമിഴ്‌നാടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിന് അഭിപ്രായപ്പെട്ടു.

ചെന്നൈ ത്യാഗരാജ നഗറിലെ തങ്കൈ ജ്വല്ലറിയില്‍ അഷ്ട തൃതീയ പ്രമാണിച്ച് നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം. അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട് എന്ന് സുഹാസിനി പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നും സുഹാസിനി പറഞ്ഞു.

അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്യുന്നുണ്ട്.

Related Articles

Latest Articles