Monday, January 12, 2026

പ്രണയാഭ്യർത്ഥന നിരസിച്ചു; 16 കാരിയെ നടുറോഡിൽ വെച്ച് 14 തവണ കുത്തി; പിന്നാലെ പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

ചെന്നൈ: പ്രണയം നിരസിച്ചതിന് 16 കാരിയെ നടുറോഡിൽ വെച്ച് 14 തവണ കുത്തിപ്പരിക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊത്തമേട്ടുപട്ടി സ്വദേശി കേശവനാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

പെൺകുട്ടിയെ സ്ഥിരം ശല്യം ചെയ്തിരുന്ന യുവാവ് 2021 ജൂണിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. ആ കേസിൽ പ്രതി ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് ജയിൽ മോചിതനായത്. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ കാണാൻ എത്തിയത്. തുടർന്ന് വീണ്ടും റെയിൽവേ പാളത്തിന് സമീപം പെൺകുട്ടിയെ കാണാനെത്തിയ യുവാവ് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു.

എന്നാൽ പെൺകുട്ടി വീണ്ടും നിരസിച്ചു. ഇതോടെയാണ് പ്രതി ആക്രമണം നടത്തിയത്. കൈയ്യിൽ കരുതിയിരുന്ന കത്തിവെച്ച് 14 തവണ പെൺകുട്ടിയെ കുത്തി. നാട്ടുകാർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പ്രതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം.

Related Articles

Latest Articles