തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ ടിക് ടോക്ക് താരം അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശിയായ വിനീതാണ് അറസ്റ്റിലായത്. കാർ വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തിരുവനന്തപുരത്ത് ഒരു ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ടിക്ക്ടോക്കിലും ഇൻസ്റ്റാഗ്രാം റീൽസിലും ഉൾപ്പെടെ താരമായിരുന്നു വിനീത്. അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ നാല് ലക്ഷത്തോളം ഫോളോവേഴ്സ് പ്രതിക്കുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി വിനീതിന്റെ ഫോൺ പരിശോധിച്ച പോലീസ് നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ കുരുങ്ങിയതായി കണ്ടെത്തി. തമ്പാനൂർ പോലീസാണ് കേസന്വേഷിക്കുന്നത്.
പീഡനത്തെ കൂടാതെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോയെന്നും അത് ഉപയോഗിച്ച് പെൺകുട്ടികളോട് വിലപേശൽ ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണത്തിനും അടിപിടി കേസിലും നേരത്തെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.