ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രം ജവാനില്‍ വില്ലനായി എത്തുന്നത് മക്കള്‍ സെല്‍വം വിജയ് സേതുപതി എന്ന് സൂചനകൾ.
നേരത്തേ, റാണാ ദഗുബാട്ടി ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയ് സേതുപതിയാകും ഈ വേഷം അവതരിപ്പിക്കുക.
ഈ മാസം അവസാനത്തോടെ ചിത്രത്തില്‍ വിജയ് സേതുപതിയുടെ ഭാഗങ്ങള്‍ ഷൂട്ടിങ് ആരംഭിക്കും. ലോകേഷ് കനകരാജിന്റെ വിക്രമിനു ശേഷം സേതുപതി വീണ്ടും നെഗറ്റീവ് റോളില്‍ എത്തുന്ന ചിത്രമാകും ജവാന്.ആറ്റ്ലീ ഒരുക്കുന്ന ജവാനില്‍ നയന്‍താരയാണ് ഷാരൂഖിന്റെ നായികയായി എത്തുന്നത്.