Thursday, September 24, 2026

ബംഗാളിൽ രണ്ട് അൽ-ഖ്വായ്ദ ഭീകരർ അറസ്റ്റിൽ; അബ്ദുർ റക്കീബ്, അഹസനുള്ള എന്നിവർ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് യൂണിറ്റിന്റെ പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് അൽ-ഖ്വായ്ദ ഭീകരർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. ഷാസൻ പോലീസ് സ്റ്റേഷൻ ഏരിയയിലെ ഖരിബാരിയിൽ നിന്ന് ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇവർ അറസ്റ്റിലായത്.

ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഗംഗാറാംപൂർ നിവാസിയായ അബ്ദുർ റക്കീബ് സർക്കാർ, ഹൂഗ്ലി ജില്ലയിലെ അറംബാഗിൽ താമസിക്കുന്ന കാസി അഹസനുള്ള എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എസ്ടിഎഫ് അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിന് ആഹ്വാനം നൽകുന്ന നിരവധി കുറിപ്പുകളും രേഖകളും ഇരുവരുടെയും പക്കൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ യുഎപിഎയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17 എഫ്ഐആറുകളും രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles