Thursday, September 24, 2026

ഇന്ധന ക്ഷാമം;  കേരളത്തിലെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും;  പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ 

തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുക. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

 

സംസ്ഥാനത്തെ അറുന്നൂറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.

 

ഓയില്‍ കമ്പനികളുടെയും മാനേജ്മെന്റിന്റെയും യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്നത്തെ ഗൗരമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു.

Related Articles

Latest Articles