മത പുരോഹിതന്മാർ നിലപാട് കടുപ്പിച്ചതോടെ അഭിനയരംഗം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദംഗൽ നായിക സൈറ വസീം. ദൈവവിശ്വാസം മുറുകെ പിടിക്കുന്നതിനായാണ് അഭിനയം ഉപേക്ഷിക്കുന്നതെന്നാണ് പതിനെട്ടുകാരിയായ സൈറ ഫേസ്ബുക്കിൽ കുറിച്ചത്. മതപരമായ വിശ്വാസങ്ങളിൽ നിന്ന് താൻ അകന്നുവെന്ന തോന്നലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് സൈറ അവകാശപ്പെടുന്നു.

