Saturday, October 10, 2026

വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന് യുദ്ധവിമാനങ്ങൾ; പരീക്ഷണ റിപ്പോർട്ടുകൾ വിലയിരുത്തി നാവികസേന, വിമാനങ്ങൾ വാങ്ങുന്നത് യുഎസിൽ നിന്ന്

ദില്ലി: വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് മുന്നോടിയായി വിമാനങ്ങളുടെ പരീക്ഷണ റിപ്പോർട്ടുകൾ നാവികസേന വിലയിരുത്തി. നാല് ദശലക്ഷം ഡോളർ മുതൽ മുടക്കിൽ യുഎസിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

ട്രയൽ ടീം ഗോവ കേന്ദ്രത്തിൽ വച്ച് പരീക്ഷണങ്ങൾ നടത്തിയ റിപ്പോർട്ട് നാവികസേനയ്‌ക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ മൂല്യനിർണ്ണയം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഫ്രഞ്ച് വിമാനം റാഫേൽ, അമേരിക്കൻ എഫ്-18 എന്നിവയാണ് കരാർ സമർപ്പിച്ചിരിക്കുന്നത്.

ഇരു വിമാനങ്ങളും വിപുലമായ വിശദാംശങ്ങൾ നാവിക സേനയ്‌ക്ക് നൽകിയിട്ടുണ്ടെന്നും കപ്പലിൽ പ്രവർത്തിക്കാൻ എത്തുന്നതിന് മുൻപ് ഇവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles