Friday, October 2, 2026

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

വയനാട്: മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൽപറ്റ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.

പ്രതികളിൽ നിന്നും 12 ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും കണ്ടെത്തി. നിലവിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി മരുന്നുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, മലപ്പുറം ജില്ലയിലും കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി അരാൾ അറസ്റ്റിലായി. കോട്ടക്കൽ സ്വദേശി കാളങ്ങാടൻ സുബൈറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ബാംഗ്ലൂർ, വിരാജ്പേട്ട എന്നിവിടങ്ങളിൽ നിന്ന് വിൽപ്പന നടത്താനായി എത്തിച്ച എംഡിഎംഎയുമായാണ് പോലീസ് പിടികൂടിയത്.

Related Articles

Latest Articles