Wednesday, September 23, 2026

മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് എംഡിഎംഎയും 20,000 രൂപയും; മയക്കുമരുന്ന് സംഘത്തിലെ പ്രധാനി അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. അരക്കിലോയോളം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. 20,000 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് കഴിഞ്ഞ ദവിസം മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി നിസാം എന്നിവരിൽ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്. ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

Related Articles

Latest Articles