Tuesday, October 27, 2026

ഇരട്ട നരബലി! കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയില്‍

കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തത്. ഷാഫി, ഭഗവൽ സിംഗ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികളുടെ കസ്റ്റഡി അപേക്ഷ പോലീസ് ഉടൻ നൽകും. പത്ത് ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് ലക്ഷ്യം

മുഹമ്മദ് ഷാഫി വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും ലൈല പറഞ്ഞു

തിരിച്ചറിയാതിരിക്കാൻ പ്രതികളെ മുഖം മറച്ചാണ് പോലീസ് കോടതിയിൽ എത്തിച്ചത്. ഷാഫിയുടെ വലയിൽ വേറെയും സ്ത്രീകൾ അകപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് സമീപ കാലത്ത് കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പോലീസ് ശേഖരിക്കുന്നുണ്ട്.

Related Articles

Latest Articles