പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് സമ്മതിച്ച് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. ചേരിതിരിവിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായിക്കണ്ട് നടപടിയെടുക്കണം.
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ കാതലായ മാറ്റംവേണമെന്നും ആവശ്യപ്പെടുന്നു. സംസ്ഥാന–കേന്ദ്ര നേതാക്കളില്‍ നിന്ന് മാറ്റം തുടങ്ങണമെന്നും റിപ്പോർട്ട്.