Friday, January 9, 2026

ബിജെപിയുടെ പരാതിയ്ക്ക് ഫലം ; ‘വോട്ടില്ലെങ്കില്‍ പദ്ധതിയില്ല’; വിവാദ പരാമർശത്തിൽ തെലങ്കാന ഊര്‍ജ മന്ത്രി ജഗദീഷ് റെഡ്ഡിയെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തെലങ്കാന : വോട്ടില്ലെങ്കില്‍ പദ്ധതിയില്ല’ വിവാദ പ്രസ്താവനയിൽ കുടുങ്ങി തെലങ്കാന ഊര്‍ജ മന്ത്രി ജഗദീഷ് റെഡ്ഡി. മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് വിലക്കി ഏർപ്പാടാക്കി. 48 മണിക്കൂര്‍ പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍, റോഡ് ഷോകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്താന്‍ മന്ത്രിക്ക് കഴിയില്ല. ഉപതിരഞ്ഞെടുപ്പില്‍ കാര്‍ ചിഹ്നത്തിന് (ബിആര്‍എസ് തിരഞ്ഞെടുപ്പ് ചിഹ്നം) വോട്ട് ചെയ്തില്ലെങ്കില്‍ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന പരാമര്‍ശമാണ് അദ്ദേഹത്തിനെ കുരുക്കിയത്. ഒക്ടോബര്‍ 25 നാണ് ഈ പ്രസംഗം അദ്ദേഹം നടത്തിയത്.

ബിആര്‍എസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എല്ലാ ക്ഷേമപദ്ധതികളും നിര്‍ത്തുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയുടെ കപിലവൈ ദിലീപ് കുമാറാണ് പരാതി നല്‍കിയത്. നവംബര്‍ മൂന്നിനാണ് മുനുഗോട് ഉപതെരഞ്ഞെടുപ്പ്

Related Articles

Latest Articles