Saturday, May 4, 2024
spot_img

അച്ഛൻ കൊണ്ടുവന്ന ചോക്ലറ്റ് കൊതിയോടെ കഴിച്ചു; നിമിഷങ്ങൾക്കകം ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ എട്ട് വയസുകാരന്‍ മരിച്ചു

വാറങ്കല്‍: ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയില്‍ വാറങ്കല്‍ സ്വദേശിയായ കങ്കന്‍ സിംഗിന്‍റെ മകന്‍ സന്ദീപ് സിംഗ് ആണ് ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്.അടുത്തിടെ കങ്കന്‍ സിംഗ് ഓസ്ട്രേലിയയിലേക്ക് ഒരു യാത്ര പോയിരുന്നു.

ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ മക്കള്‍ക്കായി കൊണ്ടുവന്നതാണ് ചോക്ലേറ്റ്. ഇത് ക്ലാസില്‍ കൊണ്ടുപോയി മറ്റുള്ളവര്‍ക്കൊപ്പം കഴിക്കുകയായിരുന്നു സന്ദീപ്. ഇതിനിടെയാണ് സന്ദീപിന്‍റെ തൊണ്ടയില്‍ ചോക്ലേറ്റ് കുടുങ്ങിയത്.

ഉടനെ തന്നെ കുട്ടി ശ്വാസം കിട്ടാതെ കുഴ‍ഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപകരെത്തുകയും അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Latest Articles