Thursday, April 25, 2024
spot_img

മോണ്‍സ്റ്റര്‍ ഡിസംബര്‍ രണ്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍; ആവേശത്തിൽ പ്രേക്ഷകർ

‘പുലിമുരുകന്‍’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം അതെ ടീം ഒരുമിച്ച ചിത്രമാണ് മോൺസ്റ്റർ. ചിത്രം തീയറ്റര്‍ പ്രദര്‍ശനത്തിന് എത്തിയ ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ രണ്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നതാണ്.

മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ ഈ വര്‍ഷം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 21ന് സ്‌ക്രീനുകളില്‍ എത്തിയിരുന്നു . . ലക്കി സിങ്ങായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ജെസ് സ്വീജന്‍ എന്നിവരും അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ദീപക് ദേവാണ്.

Related Articles

Latest Articles