Tuesday, April 30, 2024
spot_img

സജി ചെറിയാന്റെ മന്ത്രി സ്ഥാനം;
സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ സ്റ്റാന്റിംഗ് കൗൺസിലിനോട് നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടി. മന്ത്രി സ്ഥാനം രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിയമ തടസമുണ്ടോയെന്നാണ് ഗവർണർ സ്റ്റാന്റിംഗ് കൗൺസിലിനോട് നിയമോപദേശം തേടിയത്.സംസ്ഥാന സർക്കാർ ശുപാർശയെ തുടർന്നായിരുന്നു ഗവർണറുടെ നീക്കം.

സജി ചെറിയാൻ ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണമെന്നാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സത്യപ്രജിജ്ഞയ്‌ക്ക് സമയം ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. അതേസമയം സജി ചെറിയാനെതിരെ ഭരണഘടന വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസ് തിരുവല്ല കോടതിയിൽ നിലനിൽക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് ജൂലൈ ആറിന് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സജി ചെറിയാൻ സംഭവത്തിൽ നിരപരാധിയാണെന്ന തരത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും സ്ഥിരീകരിച്ചു.

Related Articles

Latest Articles