Friday, October 9, 2026

പാലിലെ മായത്തിൽ തമ്മിലടിച്ച് സർക്കാർ വകുപ്പുകൾ! ; മായം കലർത്തിയെന്ന് ക്ഷീരവികസന വകുപ്പ്, കലർത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊല്ലം ; ആര്യങ്കാവിൽ നിന്ന് പിടികൂടിയ15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയപ്പോൾ അതിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയതാണെന്നും അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ടെന്നും മന്ത്രി വ്യക്ത്തമാക്കി. ആറ് മണിക്കൂർ മാത്രമേ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം നിലനിൽക്കൂ എന്നും അതുകഴിഞ്ഞാൽ അത് ഓക്സിജൻ ആയി മാറുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതുകൊണ്ടാണോ റിപ്പോർട്ടിൽ മാറ്റമുണ്ടായതെന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ ചർച്ചകൾക്ക് മറുപടി നൽകേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി വ്യക്തമാക്കി.

ഭാവിയിൽ ഇതുപോലുള്ള വിവാദങ്ങൾ ഒഴിവാക്കാൻ ഇത്തരം പ്രശ്നങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. . വിഷയവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി .

Related Articles

Latest Articles