Thursday, September 24, 2026

ക​ട​ലാ​സി​ൽ ഒ​തു​ങ്ങി ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി’ ; റേ​ഷ​ൻ കടക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതിയിൽ സംസ്ഥാ​ന പൊതു​വി​ത​ര​ണ വകു​പ്പി​ന് റിപ്പോർട്ട് കൈ​മാ​റിയിട്ടും നടപടി ഉണ്ടായില്ല

റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സുകളിൽ മാത്രമായി ഒ​തു​ങ്ങി. മലപ്പുത്തെ പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ഏറനാട് എ​ന്നീ അ​ഞ്ച് താലൂ​ക്കു​ക​ളിലാണ് പദ്ധതി നടത്താൻ ഉദ്ദേശിച്ചിരുന്നത്. ഇ​തുമായി ബന്ധപ്പെട്ട് സംസ്ഥാ​ന പൊ​തു​വി​ത​ര​ണ വകു​പ്പി​ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ റിപ്പോർട്ട് കൈ​മാ​റുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.

കേരള സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പദ്ധതി കൊണ്ടുവന്നിരുന്നു. ഈ പദ്ധതിയിലുൾപ്പെടുത്തിയാണ് റേഷൻ കടകളെ സ്മാർട്ടാക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഈ പദ്ധതി എങ്ങുമെത്താതെ നിൽക്കുകയാണ്. പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്രം, സപ്ലൈ​കോ ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽപ്പന, 5,000 രൂ​പ വ​രെ​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ബാങ്കി​ങ് സം​വി​ധാ​നം, സം​ഭ​ര​ണ കാ​ലാ​വ​ധി കൂ​ടു​ത​ലു​ള്ള മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മി​നി എ​ൽ.​പി.​ജി സിലിണ്ടറുക​ൾ എ​ന്നി​വ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും കെ-സ്റ്റോറിൽ ഉണ്ടാകും . പദ്ധതി പ്രവർത്തികമായാൽ റേ​ഷ​ൻ ക​ട​കളിൽ വലിയ മാറ്റം തന്നെ സൃഷ്ടിക്കാൻ കഴിയും.

Related Articles

Latest Articles