പത്തനംതിട്ട : രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ബഹിഷ്കരിച്ച് ഒരു വിഭാഗം യുഡിഎഫ് നേതാക്കൾ. പത്തനംതിട്ട ജില്ലയിലാണ് സംഭവം അരങ്ങേറിയത്. കോൺഗ്രസ് നേതാക്കളായ ശിവദാസൻ നായർ, പി മോഹൻരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം നടന്നത്. സമാപന സമ്മേളന പരിപാടിയിൽ പി ജെ കുര്യൻ പങ്കെടുക്കുന്നതിനാലാണ് നേതാക്കൾ രാപകൽ സമര സമാപന സമ്മേളനം ബഹിഷ്കരിച്ചത്.
പുന:സംഘടനാ തർക്കങ്ങളെ തുടർന്ന് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാവുകയാണ്. പുനസംഘടനയിൽ തുടങ്ങിയ ചർച്ചകൾ ഒടുവിൽ സഘർഷത്തിൽ കലാശിച്ചു.

