Sunday, November 8, 2026

ചാവക്കാട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ ചാ​വ​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്.ഡി.​പി​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്‍റ​റി​ൽ വ​ച്ച് നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്നു പേ​രും തൃ​ശൂരിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നേ​ര​ത്തെ, സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന നൗ​ഷാ​ദ് പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles