തെലങ്കാന- പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരന് കൊല്ലപ്പെട്ടു. ഭദ്രാദി കൊതാഗൂഡം ജില്ലയിലാണ് സംഭവം.കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പോലിസ് സൂപ്രണ്ട് സുനില്‍ ദത്ത് പറഞ്ഞു.
ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മാവോയിസ്റ്റ് ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്ത് കയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് ഭീകരന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്ഥലത്ത് ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

