കൊല്ലം : ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസഥലത്തെത്തി അന്വേഷണം ആരംഭിച്ചു.