Tuesday, April 30, 2024
spot_img

സുവർണ ദിനം !! ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം, 81 കിലോ വിഭാഗത്തിൽ സ്വർണമണിഞ്ഞ് സവീറ്റി ബൂറ

ദില്ലി : 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം ലഭിച്ചു. വനിതകളുടെ വനിതകളുടെ 81 കിലോ വിഭാഗത്തിൽ സവീറ്റി സ്വര്‍ണം ബൂറയാണ് സ്വർണം നേടിയത്.

ഫൈനലില്‍ ചൈനയുടെ വാങ് ലിനയെയാണ് സവീറ്റി ഇടിച്ചുവീഴ്ത്തിയത്. ഇതോടെ ലോക ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന ഏഴാമത്തെ വനിതാതാരമായി സവീറ്റി ചരിത്രത്തിലിടം നേടി .

ആദ്യഘട്ടത്തിൽ പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറിയാണ് സവീറ്റി വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് സവീറ്റി വിജയം കൈപ്പിടിയിലാക്കിയത്. 2014 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2022 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണവും താരം നേടിയിരുന്നു. സവീറ്റിയ്ക്ക് മുന്‍പ് 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസും ഇന്ത്യക്കായി ഇന്ന് സ്വര്‍ണം നേടിയിരുന്നു.

Related Articles

Latest Articles