Sunday, October 4, 2026

കോഴിക്കോട് റോഡ് മുറിച്ചുകടക്കവെ ബസ്സിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു; ഡ്രൈവർ ഇറങ്ങിയോടി

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം റോഡ് മുറിച്ചു കടക്കവേ ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. എരമംഗലം സ്വദേശി ഷൈനിയാണ് അപകടത്തിൽ മരിച്ചത്. ബസിന്റെ ഡ്രൈവര്‍ അപകടം നടന്നയുടന്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.

മുക്കം – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ്സിനടിയിലാണ് സ്ത്രീ കുടുങ്ങിപ്പോയത്. ബസ് ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ മറ്റൊരു ഡ്രൈവര്‍ സ്ഥലത്തെത്തിയ ശേഷമാണ് സ്ത്രീയെ ബസ്സിനടിയില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കഴിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Latest Articles