Friday, December 26, 2025

പുരോഹിതൻ്റെ നിർദ്ദേശം; യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടന്നു,നാല് പേർക്ക് ദാരുണാന്ത്യം

കെനിയ : പുരോഹിതൻ്റെ നിർദ്ദേശപ്രകാരം കാട്ടിനുള്ളിൽ പട്ടിണി കിടന്ന നാല് പേർക്ക് ദാരുണാന്ത്യം.നിരവധി പേർ അവശനിലയിൽ ആശുപത്രിയിൽ കഴിയുന്നതായും വിവരമുണ്ട്.കെനിയയിലെ കിലിഫി കൗണ്ടിയിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടക്കാൻ പാസ്റ്റര്‍ നിര്‍ദ്ദേശിച്ചതിന തുടര്‍ന്ന് ഉപവാസം ഇരുന്നുവെന്നണ് അറിയാൻ കഴിയുന്നത്.

മഗരിനി മണ്ഡലത്തിലെ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെ 15 വിശ്വാസികൾ  ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ പ്രാര്‍ത്ഥന നടത്തി വരികയായിരുന്നു. ഇതിൽ നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.വനത്തിൽ നിന്നാണ് സംഘത്തെ കണ്ടെത്തിയത്.വനപ്രദേശത്ത് ഇത്തരം പ്രാര്‍ത്ഥന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും ഇതിൽ 11 പേരെ മാത്രമാണ് ജീവനോടെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍  പോൾ മാക്കൻസീ ജാമ്യത്തിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles