തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഹയർ സെക്കൻഡറി പരീക്ഷാ ഫലം അടുത്തമാസം 25 നകവും പ്രസിദ്ധീകരിക്കും.
അതേസമയം സംസ്ഥാനത്ത് ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകള്‍ തുറക്കുമെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച് അദ്ധ്യാപക സംഘടനകളുടെ യോഗം ചേര്‍ന്നു.

