Thursday, May 2, 2024
spot_img

നവ്യ നായർ ആശുപത്രിയിൽ;താരത്തിനെ സന്ദർശിച്ച് നടി നിത്യ ദാസ്

നടി നവ്യ നായരെ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സുഹൃത്തും സിനിമ താരവുമായ നടി നിത്യ ദാസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നിത്യ ദാസിൻെറ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യ നായരെ ആശുപത്രിയിൽ സന്ദർശിച്ച ചിത്രം പങ്കുവെച്ചിട്ടുണ്ട്. നവ്യ നായരും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ അസുഖം എന്താണെന്നുള്ളതിനെക്കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

നവ്യാ നായർ കേന്ദ്ര കഥാപാത്രമായ ജാനകി ജാനേ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടുത്തിടെയായി ചിത്രത്തിലെ താരങ്ങൾ പ്രമോഷന്റെ ഭാ​ഗമായി വിവിധ ജില്ലകളിലെ തിയേറ്ററുകൾ സന്ദർശിച്ചിരുന്നു. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ജാനകി ജാനേയുടെ പ്രൊമോഷനായി സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് നവ്യ നേരത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles