Wednesday, September 23, 2026

കോടികൾ പൊടിപൊടിച്ച് കാരണഭൂതന്റെ കെ ഫോൺ ഉദ്‌ഘാടനം ഇന്ന്; കൊട്ടിഘോഷിച്ച ലക്ഷ്യങ്ങൾ എല്ലാം പാളി,ഇന്റർനെറ്റ് കണക്ഷൻ വെറും 14000 വീടുകൾക്ക് മാത്രം

കൊട്ടിഘോഷിച്ച ലക്ഷ്യങ്ങൾ എല്ലാം പാളിയ കെ ഫോണിന്റെ ഉദ്ഘാടനം ഇന്ന്. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെ ഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്നാണ് സർക്കാർ പ്രഖ്യാപനം.കെ ഫോണുമായി ബന്ധപ്പെട്ട് അഴിമതിയുടെ മുഴുവൻ രേഖകളും പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്ന് വി ഡി സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപനം എത്രത്തോളം നടപ്പിലാകും എന്നതിൽ ജനങ്ങൾക്ക് ഇപ്പോഴും ആശങ്ക തുടരുകയാണ്.
ഇന്ന് വൈകുന്നേരം നാല് മണിക്ക് നിയമസഭ കോംപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles