Tuesday, January 13, 2026

സാങ്കേതിക തകരാർ! തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

തിരുവനന്തപുരം: വിമാനത്താവളത്തിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.

ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയർ ഇന്ത്യയും അറിയിച്ചു.

Related Articles

Latest Articles