Friday, May 17, 2024
spot_img

നൊട്ടമല വളവിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകർത്ത് താഴേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. വളവിലെ സുരക്ഷാ ഭിത്തിയും തകർത്താണ് വാഹനം താഴേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരാൾക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles