Tuesday, September 29, 2026

സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബുണ്ടെന്ന് യുവതി; നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി

കൊച്ചി: സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തിയ യുവതി പോലീസിന്റെ പിടിയിൽ. യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയതായിരുന്നു യുവതി.

ഇവർ തൃശ്ശൂർ സ്വദേശിയാണെന്നാണ് പോലീസ് പറയുന്നത്. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles