ദില്ലി:“നന്ദി മോദിജി,താങ്കൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ കീഴിൽ ജാർഖണ്ഡ് വികസനത്തിന്റെ പാതയിലാണ്” മുഖ്യമന്ത്രി രഘുബർ ദാസ് കുറിച്ചു.” ഓരോ നിമിഷവും ജാർഖണ്ഡിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സംരക്ഷിക്കുന്നതിൽ സന്തോഷം ഉണ്ട്”. ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രഘുബർദാസ് തന്റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
“ഇന്ത്യയിലെ ജനസമ്മതനായ പ്രധാനമന്ത്രിയെ കണ്ടു. നമുക്ക് എല്ലാ പ്രചോദനമാണ് മോദി. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ജാർഖണ്ഡിലെ 1.25 ബില്യൺ വീടുകളുടെ അഭിവൃദ്ധിക്ക് വേണ്ടി രാവും പകലും ഇല്ലാതെ ഞങ്ങൾ ജോലി ചെയ്യുമെന്ന്” ഉറപ്പ് നൽകിയിതായി രഘുബർദാസ് കൂട്ടിച്ചേർത്തു.
ജാർഖണ്ഡ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ നടന്ന “സംസ്ഥാന പോഷകാഹാര ദൗത്യ”ത്തിന്റെ അവലോകന യോഗത്തിലും രഘുബർദാസ് പങ്കെടുത്തു.

